KARKIDAKA KANJI KIT / കർക്കിടകക്കഞ്ഞി കിറ്റ്
ആയുർവേദം മനുഷ്യന്റെ രോഗപ്രതിരോധശക്തിയെയും അതുവഴി ആരോഗ്യത്തെയും പരിപാലിക്കാൻ എന്നും ജാഗരൂകം, പ്രതിജ്ഞാബദ്ധം.
അതുകൊണ്ട് കേരളീയർ, തലമുറകളായി രോഗകാലമായ കർക്കിടകത്തിൽ രോഗങ്ങളെ മാറ്റിനിർത്താനും ആരോഗ്യത്തിനും ആയുർവേദത്തെ ആശ്രയിച്ചു.
കഴിഞ്ഞ 75 വർഷങ്ങളായി ആ പാത പിന്തുടരുന്ന കാക്കനാട്ട് ആയുർവേദ ആശ്രമം ഈ മഴക്കാലത്ത് നിങ്ങൾക്കായി അവതരിപ്പിക്കുന്നു. ചുക്ക്, തിപ്പലി, കുരുമുളക്, അയമോദകം, ഇലവങ്ഗം, ഏലത്തരി, ഗ്രാമ്പൂ, ദശമൂലം, ആടലോടകം, കരിംകുറിഞ്ഞി, കുറുന്തോട്ടി, തഴുതാമ, വയമ്പ്, ചാമ, നന്നാറി, മഞ്ഞൾ, ജീരകം,മല്ലി, ഉലുവ, ആശാളി,ചതകുപ്പ, തെന, ചെറുപയർ, കോറ, സൂചിഗോതമ്പ് എന്നീ ഇരുപത്തഞ്ചോളം ആയുർവേദ ഔഷധക്കൂട്ടുകളടങ്ങിയ കർക്കിടകക്കഞ്ഞി.
"25 അമൂല്യ ആയുർവേദ മരുന്നുകൾ ചേർത്തത്"
രോഗപ്രതിരോധശക്തി പകർന്ന് ഈ മഹാമാരികാലത്തെ അതിജീവിക്കാൻ അതു നിങ്ങളെ പ്രാപ്തരാക്കും.
ഔഷധകഞ്ഞി ഉണ്ടാക്കുന്ന വിധം:
70 ഗ്രാം ഔഷധമടങ്ങുന്ന ഒരു പാക്കറ്റ് ഒരാൾക്ക് 7 ദിവസത്തേക്കുള്ളതാണ് ഒരുപാക്കറ്റിന്റെ ഏഴിലൊരു ഭാഗം 70ഗ്രാം നവരയരിയോടോ, ഉണക്കലരിയോടോ ചേർത്ത് വെള്ളത്തിൽ തിളപ്പിച്ച് കഞ്ഞി പാകമാകുമ്പോൾ വാങ്ങി വെച്ച് പാകത്തിന് ഉപ്പും ചേർത്ത് രുചിക്കുവേണ്ടി അല്പം തേങ്ങാപാലോ, ചുകന്നുള്ളി നെയ്യിൽ താളിച്ചു ചേർത്തോ, പാൽ കഞ്ഞിയായോ ദിവസവും കാലത്ത് വെറും വയറ്റിൽ തുടർച്ചയായി 7 ദിവസം സേവിക്കുക.
ചേരുവകൾ:
നവരയരി കുമിഴ്
കൂവളം ജീരകം
മല്ലി ഉലുവ
ആശാളി ചതകുപ്പ
കുരുമുളക് തിപ്പലി
ചുക്ക് അയമോദകം
ഇലവംഗ്ഗം ഗ്രാമ്പു
ഏലത്തരി നന്നാറി
മഞ്ഞൾ വയമ്പ്
പാതിരി പയ്യാന
മുഞ്ഞ ഓരില
മൂവ്വില ചെറുള
ചെറുവഴുതിന ഞെരിഞ്ഞൽ
ആടലോടകം കരിംകുറിഞ്ഞി
കുറുന്തോട്ടി
തമിഴാമ.
ഔഷധഗുണങ്ങൾ
ശരീരക്ഷീണം വാതസംബന്ധമായ അസ്വാസ്ഥ്യങ്ങൾ, വിശപ്പില്ലായ്മ എന്നിവയെ അകറ്റി ശരീരത്തിന് ഉന്മേഷവും ബലവും തരുന്നു.
7 ദിവസമോ 14 ദിവസമോ 21 ദിവസമോ കഴിക്കുക.
Related Products
You Might Be Interested In